കേരളം

kerala

ETV Bharat / city

പിങ്ക് പൊലീസ് കേസ് : നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍, അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി - :ആറ്റിങ്ങലിൽ പിങ്ക് പോലീസ് എട്ട് വയസുകാരിയെ അപമാനിച്ച സംഭവം

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്

pink police kerala  highcourt kerala  child allegedly torched by pink police officer  :ആറ്റിങ്ങലിൽ പിങ്ക് പോലീസ് എട്ട് വയസുകാരിയെ അപമാനിച്ച സംഭവം  നഷ്ട പരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍
പിങ്ക് പൊലീസ് എട്ട് വയസുകാരിയെ അപമാനിച്ച സംഭവം;സർക്കാർ വിശദീകരണം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

By

Published : Dec 20, 2021, 5:17 PM IST

തിരുവനന്തപുരം : ആറ്റിങ്ങലിൽ പിങ്ക് പോലീസ് എട്ട് വയസുകാരിയെ അപമാനിച്ച സംഭവത്തിൽ സർക്കാർ വിശദീകരണം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. സർക്കാർ ഈ വിഷയത്തിൽ ഉത്തരവാദിത്വമേറ്റെടുക്കണമെന്നും കോടതി പറഞ്ഞു. വീഡിയോ ഹാജരാക്കാനും കോടതി സർക്കാറിന് നിർദേശം നൽകി.

നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടിയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥക്കെതിരെ പരമാവധി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനപ്പുറം എന്തെങ്കിലും നടപടികൾ നിയമപ്രകാരം ഉദ്യോഗസ്ഥയ്ക്കെതിരെ എടുക്കാൻ കഴിയില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

പെൺകുട്ടിയോട് ഉദ്യോഗസ്ഥ മോശമായ രീതിയിൽ സംസാരിച്ചിട്ടില്ല എന്ന നാല് ദൃക്‌സാക്ഷികളുടെ മൊഴിയുൾപ്പടെയാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. സർക്കാർ നൽകിയ റിപ്പോർട്ടിൽ കോടതി അതൃപ്തി അറിയിക്കുകയായിരുന്നു. സംഭവം നടന്നിട്ടില്ലന്നാണോ സർക്കാർ പറയുന്നതെന്ന് കോടതി ചോദിച്ചു. കുട്ടി കരഞ്ഞത് എന്തിനെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു

പെൺകുട്ടിയെ പരസ്യ വിചാരണ നടത്തി പിങ്ക് പോലീസ് അപമാനിച്ച വിഷയത്തിൽ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എത്ര തുക കൊടുക്കാനാവുമെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ചരക്കേസിൽ നമ്പി നാരായണന് നൽകിയത് പോലെ ഈ കേസിലും പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതിയുടെ അഭിപ്രായം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വീണ്ടും പരിഗണിക്കുന്നതിനായി ബുധനാഴ്ചത്തേക്ക് മാറ്റി.

For All Latest Updates

ABOUT THE AUTHOR

...view details