കേരളം

kerala

ETV Bharat / city

കൊച്ചിയിലെ റോഡുകള്‍ ഉടന്‍ നന്നാക്കണം; കര്‍ശന നിര്‍ദേശവുമായി കലക്‌ടര്‍ - കൊച്ചിയിലെ റോഡുകളുടെ പ്രശ്നം

കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 45 റോഡുകളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനായി കണ്ടെത്തിയിട്ടുള്ളത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഈ റോഡുകളുടെ പണി ഉടന്‍ പൂര്‍ത്തിയാക്കണം.

റോഡുകള്‍ ഉടന്‍ നന്നാക്കണം; ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കലക്‌ടര്‍

By

Published : Sep 5, 2019, 9:32 AM IST

കൊച്ചി: എറണാകുളം ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ രണ്ടാഴ്‌ചയ്‌ക്കകം നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്‌ടറുടെ കര്‍ശന നിര്‍ദേശം. റോഡുകള്‍ നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്‌ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 45 റോഡുകളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനായി കണ്ടെത്തിയിട്ടുള്ളത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഈ റോഡുകളുടെ പണി ഉടന്‍ പൂര്‍ത്തിയാക്കണം. പൊതുമരാമത്ത് വകുപ്പ്, ജിസിഡിഎ, കൊച്ചി കോര്‍പ്പറേഷന്‍, എന്‍എച്ച് 66, എന്‍എച്ച് 85, കൊച്ചി മെട്രോ, റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍, കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡ്, എന്‍എച്ച്എഐ എന്നീ വകുപ്പുകളുടെ കീഴിലുള്ള റോഡുകളാണ് അടിയന്തരമായി നന്നാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details