കേരളം

kerala

ETV Bharat / city

സഹകരിച്ചുള്ള പ്രവർത്തനം ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകും: ഗവർണർ

ലയൺസ് ക്ലബ് ഇന്‍റർനാഷണല്‍ ഭവന രഹിതര്‍ക്ക് സൗജന്യമായി നിര്‍മ്മിച്ച് നല്‍കുന്ന 70 ഭവനങ്ങളുടെ താക്കോൽ ദാന കർമ്മം എറണാകുളം ടൗൺ ഹാളിൽ ഗവര്‍ണര്‍ പി സദാശിവം നിര്‍വ്വഹിച്ചു.

ഗവർണർ പി സദാശിവം

By

Published : Jun 14, 2019, 7:07 PM IST

Updated : Jun 14, 2019, 9:02 PM IST

എറണാകുളം: സർക്കാരും ജുഡീഷ്യറിയും സന്നദ്ധസംഘടനകളും സഹകരിച്ച് പ്രവർത്തിച്ചാൽ സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ കൈപിടിച്ചുയർത്താൻ എളുപ്പത്തിൽ സാധിക്കുമെന്ന് ഗവർണർ പി സദാശിവം. എറണാകുളം, ആലപ്പുഴ ഇടുക്കി ജില്ലകളിലെ ഭവനരഹിതർക്ക് സൗജന്യമായി നിർമ്മിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോല്‍ ദാന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലയൺസ് ക്ലബ് ഇന്‍റർനാഷണലാണ് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്.

ലയൺസ് ക്ലബ് ഇന്‍റർനാഷണല്‍ ഭവന രഹിതര്‍ക്ക് സൗജന്യമായി നിര്‍മ്മിച്ച് നല്‍കുന്ന 70 ഭവനങ്ങളുടെ താക്കോൽ ദാന കർമ്മം എറണാകുളം ടൗൺ ഹാളിൽ ഗവര്‍ണര്‍ പി സദാശിവം നിര്‍വ്വഹിച്ചു

ഭവന മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടാണ് കഴിഞ്ഞവർഷം പ്രളയം കേരളത്തിൽ നാശം വിതച്ചത്. കേരളത്തിലെ സമസ്ത മേഖലകളെയും പ്രളയം പ്രതികൂലമായി ബാധിച്ചിരുന്നു. കേരളത്തിന്‍റെ പുനർ നിർമ്മാണത്തിന് വിവിധ ഏജൻസികളുടെ സഹായം ആവശ്യമുള്ള ഈ ഘട്ടത്തിൽ അർഹരായ 120 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകാനുള്ള ലയൺസ് ക്ലബ് ഇന്‍റര്‍നാഷണലിന്‍റെ തീരുമാനം അങ്ങേയറ്റം പ്രശംസനീയമാണെന്നും ഗവർണർ പറഞ്ഞു. 120 വീടുകളിൽ 70 വീടുകളുടെ നിർമാണം ഇത്രയും വേഗത്തിൽ പൂർത്തിയാക്കിയത് ഈ മേഖലയിലെ മറ്റ് ഏജൻസികൾക്ക് മാതൃകയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

Last Updated : Jun 14, 2019, 9:02 PM IST

ABOUT THE AUTHOR

...view details