കേരളം

kerala

ETV Bharat / city

സോളാർ പീഡനക്കേസ്; സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു - കെ.സി.വേണുഗോപാൽ

സ്‌ത്രീ പീഡനം, സാമ്പത്തിക ക്രമക്കേട്, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിബിഐ എഫ്.ഐ.ആർ സമർപ്പിച്ചത്

സോളാർ പീഡന കേസ്  ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടിക്കെതിരെ എഫ്.ഐ.ആർ സമർപ്പിച്ചു  സോളാർ പീഡന കേസ് ഉമ്മൻ ചാണ്ടി  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി  എഫ്.ഐ.ആർ  കെ.സി.വേണുഗോപാൽ  സോളാർ പീഡന കേസിൽ എഫ്.ഐ.ആർ സമർപ്പിച്ചു
സോളാർ പീഡന കേസ്; ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു നേതാക്കൾക്കെതിരെ സിബിഐ എഫ്.ഐ.ആർ സമർപ്പിച്ചു

By

Published : Aug 17, 2021, 11:38 AM IST

Updated : Aug 17, 2021, 12:47 PM IST

തിരുവനന്തപുരം/എറണാകുളം:സോളാർ സ്‌ത്രീപീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം ആറു കോൺഗ്രസ് നേതാക്കൾക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു. കേസിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ ഓൺലൈൻ മുഖേന സമർപ്പിച്ചത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി സെക്രട്ടറി കെ.സി.വേണുഗോപാൽ, എം.പി അടൂർ പ്രകാശ്, ഹൈബി ഈഡൻ എം.പി, എ.പി അനിൽ കുമാർ എം.എല്‍.എ, എ.പി അബ്‌ദുള്ളക്കുട്ടി എന്നിവരാണ് കേസിലെ ആറു പ്രതികൾ. സ്‌ത്രീ പീഡനം, സാമ്പത്തിക ക്രമക്കേട്, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

2012 ഓഗസ്റ്റ് 19 ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തു. നാലു വർഷം പൊലീസ് കേസ് അന്വേഷിച്ചെങ്കിലും പരാതിക്കാരിയുടെ മൊഴി അല്ലാതെ മറ്റ് തെളിവുകൾ ഇല്ല എന്ന കാരണത്താൽ ക്രൈംബ്രാഞ്ച് കേസ് കേസ് അവസാനിപ്പിച്ചു. തുടർന്ന് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസ് സിബിഐക്ക് വിടുകയായിരുന്നു.

ALSO READ:സത്യം മൂടിവയ്ക്കാൻ ആർക്കും സാധിക്കില്ലെന്ന്‌ ഉമ്മൻ ചാണ്ടി

കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമാണെന്ന വിമർശനമുയർന്നിരുന്നു. എന്നാൽ ഇരയായ സ്ത്രീയുടെ ആവശ്യം പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നാണ് സർക്കാർ വിശദീകരിച്ചത്.

Last Updated : Aug 17, 2021, 12:47 PM IST

ABOUT THE AUTHOR

...view details