എറണാകുളം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിലെ കള്ളപ്പണ ആരോപണത്തില്‍ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാലം നിർമാണ സമയത്ത് ഇബ്രാഹിംകുഞ്ഞിന്‍റെ ചുമതലയിലുള്ള പത്രസ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പത്തുകോടി രൂപ വന്നത് അന്വേഷിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിനെതിരായ ഹര്‍ജി ഹൈക്കോടതിയില്‍ - പാലാരിവട്ടം പാലം കേസ്
പാലം നിർമ്മാണ സമയത്ത് ഇബ്രാഹിംകുഞ്ഞിന്‍റെ ചുമതലയിലുള്ള പത്രസ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പത്തുകോടി രൂപ വന്നത് അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം
പാലാരിവട്ടം പാലം നിർമ്മാണം പൂർത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലൂടെ പിൻവലിച്ചിട്ടുള്ളതെന്നും ഇതിൽ അഞ്ചു കോടി രൂപ മുൻമന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിൻവലിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റിനെ കക്ഷി ചേർക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടതനുസരിച്ച് ഹൈക്കോടതി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റിനോട് നിലപാട് തേടിയിരുന്നു.
അതേസമയം പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് അന്വേഷണസംഘം സർക്കാരിന്‍റെ അനുമതി തേടിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്‍റെ ഭാഗത്തുനിന്നും അനുമതി ലഭിച്ചാല്‍ ലഭിച്ചാൽ കള്ളപ്പണ വിഷയവും അന്വേഷിക്കാൻ തയ്യാറാണെന്നാണ് വിജിലൻസ് നിലപാട്.