എറണാകുളം: യു.ഡി.എഫ് ഈ മാസം മുപ്പത്തിയൊന്ന് വരെയുള്ള പ്രതിഷേധ സമരങ്ങൾ മാറ്റിവച്ചതായി കൺവീനർ ബെന്നി ബെഹനാൻ. ഹൈക്കോടതിവിധി മാനിച്ചും കൊവിഡ് വ്യാപനം കണക്കിലെടുത്തുമാണ് തീരുമാനം. സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രഖ്യാപിച്ച സമര പരിപാടികളാണ് മാറ്റിയത്. വിദ്യാർഥി-യുവജന സംഘടനകളുടെ സമരങ്ങളും മാറ്റി വെയ്ക്കാൻ നിർദേശം നൽകിയതായും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രതിഷേധ സമരങ്ങള്‍ അവസാനിപ്പിച്ചതായി ബെന്നി ബെഹനാന്‍ - അരുൺ ബാലചന്ദ്രൻ
ഹൈക്കോടതിവിധി മാനിച്ചും കൊവിഡ് വ്യാപനം കണക്കിലെടുത്തുമാണ് തീരുമാനം. സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രഖ്യാപിച്ച സമര പരിപാടികളാണ് മാറ്റിയത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മറയാക്കി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജി അല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും യു.ഡി.എഫ് തയ്യാറല്ല. അവിശ്വാസ പ്രമേയത്തിലൂടെ സർക്കാരിന്റെ കള്ളക്കടത്ത് ബന്ധവം യു.ഡി.എഫ് തുറന്നുകാട്ടും. സ്വർണ കടത്ത് ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കാളിത്തൽ കൂടുതൽ വെളിപ്പെട്ടുവെന്നും ബെന്നി ബെഹന്നാന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രൻ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി ഫായിസ് ഫരീദിന്റെ കൂട്ട് പങ്കാളിയാണ്. സെക്രട്ടേറിയറ്റിനു സമീപമുള്ള വിവാദ ഫ്ലാറ്റുമായി മുഖ്യമന്ത്രിയുടെ ലീഗൽ അഡ്വൈസർ ജയകുമാറിന് ബന്ധമുണ്ട്. ഗൂഢാലോചനയിൽ അദ്ദേഹത്തിന്റെ പങ്കും അന്വേഷിക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാഴ്ചക്കാരായി നിൽക്കുകയാണ്. സംസ്‌ഥാനത്ത് കൊവിഡ് രോഗികൾ പോലും സമരം ചെയ്യേണ്ട ഗതികേടിലാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനുണ്ടായ വീഴ്ചയാണ് രോഗ വ്യാപനത്തിന് കാരണമെന്നും യു.ഡി.എഫ് കൺവീനർ ആരോപിച്ചു. യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂർ, ടി.ജെ. വിനോദ് എം.എൽ.എ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.