കേരളം

kerala

ETV Bharat / city

Ansi kabeer | അപകീർത്തികരമായ വാര്‍ത്ത ; പരാതി നൽകി അൻസി കബീറിന്‍റെ കുടുംബം - Kerala Models Death Case

ചില ഓൺലൈൻ മാധ്യമങ്ങൾ (online medias) അപകീർത്തിപരമായ വാർത്തകൾ (defamatory news) പ്രചരിപ്പിക്കുകയാണെന്നും നടപടി സ്വീകരിക്കണമെന്നും ആൻസി കബീറിന്‍റെ (Ansi kabeer) കുടുംബം

Ansi kabeer  City Police Commissioner  ansi kabirs family complains to commissioner  online medias  അൻസി കബീർ  അൻസി കബീറിന്‍റെ കുടുംബം പരാതി നൽകി  കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ
Ansi kabeer | അപകീർത്തി പ്രചരണം ; സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകി അൻസി കബീറിന്‍റെ കുടുംബം

By

Published : Nov 20, 2021, 9:28 PM IST

എറണാകുളം : ചില ഓൺലൈൻ മാധ്യമങ്ങൾ (online medias) അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച്, അൻസി കബീറിന്‍റെ (Ansi kabeer) കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക്( Kochi City Police Commissioner) പരാതി നൽകി. യാതൊരു അടിസ്ഥാനവുമില്ലാതെ അസത്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ പറഞ്ഞു.

പൊലീസിന്‍റെ പേരിലും ഇത്തരം വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തങ്ങളുടെ കുട്ടിയെ വിശ്വാസമുണ്ട്. മിസ് ഇന്ത്യ മത്സരത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു അൻസി കബീർ. ഇതോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയിരുന്നു.

Ansi kabeer | അപകീർത്തി പ്രചരണം ; സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകി അൻസി കബീറിന്‍റെ കുടുംബം

മകളെ നഷ്‌ടമായ തങ്ങളുടെ വേദന പോലും പരിഗണിക്കാതെയാണ് വ്യാജ പ്രചാരണം. അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിക്കുന്ന ഒൺലൈൻ മാധ്യമങ്ങൾക്കെതിരെ നടപടി വേണം എന്ന് കമ്മീഷണറോട് ആവശ്യപ്പെട്ടുവെന്നും ബന്ധുക്കൾ അറിയിച്ചു.

ALSO READ :Kerala Bus Fare | സംസ്ഥാനത്ത് ബസ്‌ ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

കേസില്‍ ഹോട്ടലുടമയ്ക്ക് ജാമ്യം ലഭിച്ചതിലുള്ള ആശങ്കയും അറിയിച്ചിട്ടുണ്ട്. ഹാർഡ് ഡിസ്‌ക് വീണ്ടെടുക്കണമെന്നും സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാണ് തങ്ങളുടെ ആവശ്യം. മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകും. നിലവിലെ അന്വേഷണം തൃപ്തികരമാണ്. സ്വാഭാവികമായ കാലതാമസമാണ് ഉണ്ടാകുന്നുവെന്നാണ് കരുതുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

ഫോർട്ട്‌ കൊച്ചിയിൽ നിന്ന്‌ തൃശൂരിലേക്ക്‌ പോകുന്നതിനിടെയാണ് നവംബര്‍ 1 ന് മോഡലുകൾ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ, എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇതേ കാറിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി കെഎ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെയും മരിച്ചു.

ABOUT THE AUTHOR

...view details