എറണാകുളം: അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാതശിശുവിന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്‍റെ തലച്ചോറിലെ രക്തസ്രാവം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. 'ബർഹോൾ എസ്‍.ഡി.എച്ച് ഇവാക്കുവേഷൻ' എന്ന ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയുടെ രക്തസ്രാവം നീക്കം ചെയ്തത്.
അങ്കമാലിയിൽ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്‍റെ നില ഗുരുതരം
കുഞ്ഞിന്‍റെ തലച്ചോറിലെ രക്തസ്രാവം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി.
മൂന്ന് മണിക്കൂറിലധികം നീണ്ട് നിന്ന ശസ്ത്രക്രിയക്ക് ശേഷം കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാക്കി. തലച്ചോറിലെ രക്തസ്രാവം മൂലം തുടർച്ചയായി അപസ്മാരവും അബോധാവസ്ഥ തുടരുകയും ചെയ്ത സാഹചര്യത്തിലാണ് കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. 24 മുതൽ 48 മണിക്കൂർ വരെയുള്ള നിരീക്ഷണത്തിന് ശേഷം മാത്രമേ കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്താനാവു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പെണ്‍കുഞ്ഞ് ജനിച്ചതിലും പിതൃത്വത്തിലുമുള്ള സംശയവുമാണ് അച്ഛന്‍ ഷൈജു തോമസിനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു.