എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികൾ സമർപ്പിച്ച ഫോണുകൾ അൺലോക്ക് ചെയ്യുന്നതിനുള്ള പാറ്റേണുകൾ കോടതിക്ക് കൈമാറി. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് പാറ്റേണുകൾ സമർപ്പിച്ചത്. പാറ്റേണുകൾ കൈമാറണമെന്ന് കോടതി നിർദേശം നൽകിയിരുന്നു.
ദിലീപിന്‍റെ ഫോണുകള്‍ അൺലോക്ക് ചെയ്യാനുള്ള പാറ്റേൺ കോടതിയിൽ സമർപ്പിച്ചു
ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് അഭിഭാഷകൻ മുഖേന ഫോൺ പാറ്റേണുകൾ സമർപ്പിച്ചത്.
ഗൂഢാലോചന കേസ്; ഫോൺ അൺലോക്ക് ചെയ്യാനുള്ള പാറ്റേൺ കൈമാറി
അതേ സമയം പ്രതികളുടെ ഫോണുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് മുമ്പാകെ അപേക്ഷ നൽകിയിട്ടുണ്ട്. കോടതി നേരിട്ട് സൈബർ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി മോഹനചന്ദ്രൻ കോടതിയിലെത്തിയാണ് അപേക്ഷ സമർപ്പിച്ചത്.
READ MORE:ഗൂഢാലോചന കേസ്; ഫോണുകൾ പരിശോധിക്കാൻ അനുമതി തേടി ക്രൈംബ്രാഞ്ച്