എറണാകുളം:മുംബൈയില്‍ നിന്നും എറണാകുളത്തേക്ക് ട്രെയിനിലെത്തിയ കൊവിഡ് ബാധിതയായ 80 വയസുകാരി ഗുരുതരാവസ്ഥയില്‍. തൃശ്ശൂര്‍ സ്വദേശിയായ ഇവരെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പ്രമേഹം മൂർച്ഛിച്ചതിനാൽ ഇവര്‍ക്ക് ഡയബെറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും, ന്യുമോണിയ ബാധിച്ചതായും കണ്ടെത്തി. അതോടൊപ്പം വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവർത്തനങ്ങളിൽ സാരമായ പ്രശ്നങ്ങളുണ്ട്.
കൊവിഡ് രോഗിയായ എണ്‍പതുകാരി ഗുരുതരാവസ്ഥയില്‍ - covid patient in critical condition
മുംബൈയില്‍ നിന്ന് ട്രെയിനില്‍ എറണാകുളത്ത് എത്തിയ ഇവരെ പ്രമേഹവും ന്യുമോണിയയും അലട്ടുന്നുണ്ട്. വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവർത്തനങ്ങളിൽ സാരമായ പ്രശ്നങ്ങളുണ്ട്.
കൊവിഡ് രോഗി
പി.സി.ആർ. ലാബിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.