കേരളം

kerala

ETV Bharat / city

കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റ പണിക്ക് ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് സുധാകരന്‍ - വൈറ്റില മേൽപ്പാലം

കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാല നിര്‍മാണങ്ങള്‍ 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും

റോഡ് പുനര്‍നിര്‍മാണത്തിന് എഴ് കോടിയും പുതിയ കമ്മിറ്റിയും

By

Published : Sep 7, 2019, 6:27 PM IST

Updated : Sep 7, 2019, 8:52 PM IST

കൊച്ചി: ജില്ലയിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഒക്‌ടോബര്‍ 31 നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഏഴു കോടി രൂപയാണ് അറ്റകുറ്റപ്പണിക്കായി അനുവദിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എട്ടംഗ കമ്മിറ്റിയെ മേല്‍നോട്ടത്തിന് നിയോഗിച്ചിട്ടുണ്ട്. റോഡ്‌സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ ഡിക്രൂസ്, എന്‍എച്ച് വിഭാഗം ചീഫ് എന്‍ജിനീയര്‍ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് എട്ടംഗ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

കൊച്ചിയിലെ റോഡ് പുനര്‍നിര്‍മാണത്തിന് എഴ് കോടിയും പുതിയ കമ്മിറ്റിയുംകൊച്ചിയിലെ റോഡ് പുനര്‍നിര്‍മാണത്തിന് എഴ് കോടിയും പുതിയ കമ്മിറ്റിയും
കുണ്ടന്നൂര്‍, വൈറ്റില ജംങ്ഷനുകളിലെ തകര്‍ന്ന റോഡുകള്‍ സന്ദര്‍ശിച്ച മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് മന്ത്രിയുടെ അധ്യക്ഷതയില്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരുടെ അവലോകനയോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.കോര്‍പ്പറേഷന്‍ പരിധിയില്‍ 83 കിലോമീറ്റര്‍ റോഡാണ് പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ളത്. ഇതില്‍ 15 കിലോമീറ്ററാണ് തകര്‍ന്നു കിടക്കുന്നത്. മഴ തുടരുന്നതാണ് അറ്റകുറ്റപ്പണി വൈകാന്‍ കാരണമെന്നും. മഴ മാറിയാലേ പണി നടത്താന്‍ കഴിയൂകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാല നിര്‍മാണങ്ങള്‍ 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം നടക്കുന്നതിനാലും, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായുണ്ടായ മഴക്കെടുതിയും മൂലമാണ് റോഡുകള്‍ തകര്‍ന്നതും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതും. വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും ജി.സുധാകരന്‍ പറഞ്ഞു.

അതേസമയം വൈറ്റില പാലത്തിന് ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് നൽകിയത് തീർത്തും തെറ്റാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പാലാരിവട്ടം അഴിമതി കേസിൽ സർക്കാർ ഇടപെടില്ലെന്നും ഇനിയും കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Last Updated : Sep 7, 2019, 8:52 PM IST

ABOUT THE AUTHOR

...view details