കേരളം

kerala

ETV Bharat / city

പെൺകുട്ടിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു - കാക്കനാട്

പ്ലസ് വൺ വിദ്യാർഥിനി ദേവിക (17) യാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

പെൺകുട്ടിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു

By

Published : Oct 10, 2019, 7:37 AM IST

Updated : Oct 10, 2019, 1:23 PM IST

എറണാകുളം; കാക്കനാട് പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു. കാക്കനാട് അത്താണി മണ്ണാർക്കാട് മൂലയിൽ ഷാലന്‍റെ മകൾ ദേവികയാണ് (17) കൊല്ലപ്പെട്ടത്. അർദ്ധരാത്രിയോടെ പെൺകുട്ടിയുടെ വീട്ടിൽ എത്തിയ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീകൊളുത്തിയ പറവൂർ സ്വദേശി മിഥുനും കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടെ മരിച്ചു.

പെൺകുട്ടിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു

അർദ്ധരാത്രിയോടെ ബൈക്കിൽ പെൺകുട്ടിയുടെ വീട്ടിൽ എത്തിയ യുവാവ് ദേഹമാസകലം പെട്രോൾ ഒളിച്ചിരുന്നു. പിന്നീട് വാതിൽ മുട്ടി വിളിച്ചപ്പോൾ ദേവികയുടെ അച്ഛൻ ഷാലനാണ് വാതിൽ തുറന്നത്. തുടർന്ന് പെൺകുട്ടിയുടെ ദേഹത്തേക്ക് യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. ദേവിക സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് അയൽവാസികൾ പറഞ്ഞു.

യുവാവ് പെൺകുട്ടിയുടെ നേർക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയപ്പോൾ ഇളയ കുട്ടിയെയും കൊണ്ട് ദേവികയുടെ അമ്മ പുറത്തേക്കോടി. ദേവിക വീടിനകത്തുനിന്ന് കത്തുന്നത് കണ്ട അമ്മ നിലവിളിച്ചു. ഈ നിലവിളി കേട്ടാണ് അയൽവാസികൾ ഉൾപ്പെടെ ഓടിയെത്തിയത്.

സംഭവ സ്ഥലത്തെത്തിയ പൊലീസ് മിഥുനെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ എത്തിയതിനു ശേഷമാണ് മിഥുൻ മരിക്കുന്നത്. പെൺകുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവാണ് തീ കൊളുത്തിയ യുവാവെന്നും തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ സ്മിത സണ്ണി പറഞ്ഞു.

ദേവികയെ മിഥുൻ ഇതിനുമുൻപും ശല്യം ചെയ്യാറുണ്ടായിരുന്നു എന്ന് അയല്‍വാസികൾ പറയുന്നു. സ്കൂളിലും ട്യൂഷൻ ക്ലാസിലും ദേവികയെ കാണാൻ മിഥുൻ എത്തിയിരുന്നു. ഇതിനുശേഷമാണ് ദേവികയുടെ കുടുംബം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതെന്നും അയൽവാസികൾ പറയുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
യുവാവ് എത്തിയ ബൈക്കും വീടിന് സമീപത്തുനിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം കേരളത്തിൽ പെൺകുട്ടികൾക്ക് നേരെയുളള ആക്രമണങ്ങൾ തുടർക്കഥയാണെന്നും ഇത്തരം കാര്യങ്ങളിൽ സർക്കാർ ഗൗരവമായി ഇടപെട്ട് ചെറുപ്പക്കാരുടെ ഇടയിൽ ഇത്തരം പ്രവണതകൾക്കെതിരെ പ്രചരണം നടത്തേണ്ടത് അനിവാര്യമാണെന്നും ചെറിയ കാര്യങ്ങളുടെ പേരിൽ ക്രൂരത ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവമയന്നും സംഭവസ്ഥം സന്ദർശിച്ച് സ്ഥലം എംഎൽഎ കൂടിയായ പിടി തോമസ് എംഎൽഎ പറഞ്ഞു

Last Updated : Oct 10, 2019, 1:23 PM IST

ABOUT THE AUTHOR

...view details