കണ്ണൂര്‍: തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷ സന്നാഹത്തിൽ മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിലാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനായി വൻ സുരക്ഷാ സന്നാഹമാണ് പോലീസ് ഒരുക്കിട്ടുള്ളത്.
വൈകീട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്. 5,284 വോട്ടർമാരിൽ 4,318 പേരാണ് ആശുപത്രിയിൽ നിന്ന് തിരിച്ചറിയൽ കാർഡ് കൈപറ്റിയിട്ടുള്ളത്. രാവിലെ ആറു മണി മുതൽ തന്നെ വോട്ടർമാർ മമ്പറം സ്‌കൂളിലേക്ക് എത്തിയിരുന്നു.