ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / city

'എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം'; തലശ്ശേരിയിലെ ബി.ജെ.പി നേതാവിന്‍റെ പ്രസംഗം പുറത്ത് - thalassery murder bjp provocative speech

"അതെങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് കഴിഞ്ഞ കാലങ്ങളിലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇവിടെയുള്ള സിപിഎം നേതാക്കള്‍ക്ക് മനസിലാകും". - കെ ലിജേഷ് (തലശ്ശേരി നഗരസഭ ബിജെപി കൗണ്‍സിലര്‍)

തലശ്ശേരി കൊലപാതകം  ഹരിദാസന്‍ കൊലപാതകം  ബിജെപി നേതാവ് പ്രകോപന പ്രസംഗം  thalassery murder latest  haridasan murder latest  kannur bjp leader provocative speech  thalassery murder bjp provocative speech  തലശ്ശേരി ബിജെപി കൗണ്‍സിലര്‍ പ്രസംഗം
'നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യണമെന്നറിയാം'; ബിജെപി നേതാവിന്‍റെ പ്രകോപന പ്രസംഗം
author img

By

Published : Feb 21, 2022, 1:17 PM IST

കണ്ണൂർ: സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയായി തലശ്ശേരി നഗരസഭയിലെ ബിജെപി കൗണ്‍സിലറുടെ പ്രസംഗം. ബിജെപി പ്രതിഷേധ പരിപാടിക്കിടെ നടത്തുന്ന പ്രസംഗത്തിന്‍റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ബിജെപി നേതാവിന്‍റെ പ്രകോപന പ്രസംഗം

'വളരെ ആസൂത്രിതമായി കോലോത്ത് ക്ഷേത്രത്തില്‍വച്ച് സിപിഎമ്മിന്‍റെ കൊടും ക്രിമിനലുകളായിട്ടുള്ള രണ്ടു പേര്‍ നേതൃത്വം നല്‍കിക്കൊണ്ട് നമ്മുടെ സഹപ്രവര്‍ത്തകരെ അതിക്രൂരമായി ആക്രമിച്ച സംഭവം വളരെ വൈകാരികമായിട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്. നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്ക് എല്ലാവര്‍ക്കുമുണ്ട്.

അതെങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് കഴിഞ്ഞ കാലങ്ങളിലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇവിടെയുള്ള സിപിഎം നേതാക്കള്‍ക്ക് മനസിലാകും. പക്ഷെ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് കൊടും ക്രിമിനലുകളായിട്ടുള്ള രണ്ടുപേരുടെ തോന്ന്യാസത്തിന് നമ്മുടെ നാട് അശാന്തിയിലേക്ക് പോകേണ്ടതില്ല, ജനങ്ങളുടെ മുന്നില്‍ ഇത് തുറന്നു കാട്ടുന്നതിനാണ് ഈ പ്രതിഷേധ പ്രകടനം നടത്തുന്നത്,' ബിജെപി നേതാവ് പ്രസംഗത്തിൽ പറയുന്നു.

Also read: കൊലപാതകം നടത്തിയത് ആര്‍.എസ്.എസ് പരിശീലനം ലഭിച്ചവർ: കോടിയേരി ബാലകൃഷ്ണൻ

ABOUT THE AUTHOR

...view details