കണ്ണൂര്‍ : തലശേരി ധർമ്മടം ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ദിവ്യ ചെള്ളത്ത് 56 വോട്ടിന് വിജയിച്ചു. ബിജെപിയിലെ ഗോപീകൃഷ്ണൻ മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ശക്തമായ ത്രികോണ മത്സരം നടന്ന വാര്‍ഡില്‍ എൽഡിഎഫ് സ്ഥാനാർഥിയായ ലോക് താന്ത്രിക് ജനതാദളിലെ കൊക്കോടൻ ലക്ഷ്മണന് 264 വോട്ടും കോൺഗ്രസിലെ പി കെ ശശിധരന് 418 വോട്ടും ബിജെപി സ്ഥാനാർഥിയായ ദിവ്യ ചെള്ളത്തിന് 474 വോട്ടും ലഭിച്ചു. ആകെ 1,306 വോട്ടർമാരാണ് വാര്‍ഡിലുള്ളത്. നിലവിൽ എല്‍ഡിഎഫിന് പന്ത്രണ്ടും യുഡിഎഫിന് നാലും ബിജെപിക്ക് ഒരംഗവുമാണുള്ളത്.
ധർമ്മടം ഒമ്പതാം വാർഡില്‍ സീറ്റ് നിലനിര്‍ത്തി ബിജെപി
ബിജെപി സ്ഥാനാർഥി ദിവ്യ ചെള്ളത്ത് 56 വോട്ടിന് വിജയിച്ചു. ബിജെപിയിലെ ഗോപീകൃഷ്ണൻ മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞടുപ്പ് നടത്തിയത്.
ധർമ്മടം ഒമ്പതാം വാർഡില്‍ സീറ്റ് നിലനിര്‍ത്തി ബിജെപി
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ ബിജെപി നേടിയിരുന്നു. വാശിയേറിയ തെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താൻ ബിജെപിക്ക് സാധിച്ചത് അണികളിൽ ആവേശം പടർത്തി. ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ അധികാരത്തില്‍ തുടരാന്‍ സാധിക്കൂ. അടുത്ത വര്‍ഷമാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.