കണ്ണൂർ: കൈവിട്ടുപോയ നഗരസഭ തിരിച്ച് പിടിക്കാൻ ശ്രീകണ്ഠാപുരത്ത് കച്ചകെട്ടിയിറങ്ങി എൽഡിഎഫ്. എൽഡിഎഫ് ഭരിച്ച ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്ത് മുൻസിപ്പാലിറ്റിയാക്കിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മുന്നണിക്കേറ്റ പരാജയം അപ്രതീക്ഷിതമായിരുന്നു. എന്നാൽ അത് ഇത്തവണ എങ്ങനെയും തിരിച്ചുപിടിക്കുകയാണ് എൽഡിഎഫ് ലക്ഷ്യം.
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി തിരിച്ചുപിടിക്കാൻ എല്‍ഡിഎഫ്; സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു - കണ്ണൂര്‍ സിപിഎം വാര്‍ത്തകള്‍
കഴിഞ്ഞ തവണ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയാക്കിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് എല്‍ഡിഎഫിനെ ഞെട്ടിച്ചിരുന്നു. ആകെയുള്ള 30 സീറ്റിൽ 21 ലും സിപിഎം തന്നെയാണ് മത്സരിക്കുന്നത്
യുഡിഎഫ് പാളയം വിട്ടെത്തിയ കേരള കോൺഗ്രസ് എമ്മിന് രണ്ട് സീറ്റുകളാണ് എൽഡിഎഫ് നൽകിയിരിക്കുന്നത്. കോറങ്ങോട്, ചെരിക്കോട് എന്നീ വാർഡുകളിലാണ് ജോസ് കെ മാണി വിഭാഗം മത്സരിക്കുക. ചെമ്പത്തൊട്ടി, കരയത്തുംചാൽ, കണിയാർവയൽ വാർഡുകളാണ് സിപിഐക്ക് നൽകിയിരിക്കുന്നത്. എൽഡിഎഫ് പിന്തുണയോടെ മൂന്ന് സ്വതന്ത്രരരും മത്സര രംഗത്തുണ്ട്. വയക്കര, അമ്പഴത്തുംചാൽ, പന്ന്യാൽ എന്നിവിടങ്ങളിലാണ് സ്വതന്ത്രർ രംഗത്ത് ഇറങ്ങുന്നത്. ശ്രീകണ്ഠപുരം ടൗൺ വാർഡ് ഐഎൻഎല്ലിനാണ്.
ആകെയുള്ള 30 സീറ്റിൽ 21ലും സിപിഎം തന്നെയാണ് മത്സരിക്കുന്നത്. നഗരസഭയിലെ യുഡിഎഫ് പ്രവർത്തനങ്ങൾ വേണ്ടവിധം നടന്നില്ല എന്നതാണ് എൽഡിഎഫിന്‍റെ മുഖ്യ പ്രചാരണായുധം. എൽഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ കെ.വി സുമേഷ് ആണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.