കണ്ണൂർ: തളിപ്പറമ്പിൽ ഒറ്റനമ്പര്‍ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേരെ പൊലീസ് പിടികൂടി. അരിയില്‍ പട്ടുവം സ്വദേശി കെ. അബ്ദുൽ റഹ്മാന്‍ (55), തളിപ്പറമ്പ് സ്വദേശി സി.എം നാസര്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി സഞ്ജയ് കുമാര്‍ പിടികൂടിയത്. ഇവരിൽ നിന്നും 7200 രൂപയും പിടിച്ചെടുത്തു.
തളിപ്പറമ്പില്‍ അടുത്തിടെയായി ഒറ്റനമ്പര്‍ ചൂതാട്ടം വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് പിടിയിലായ പ്രതികൾ തളിപ്പറമ്പ് മാർക്കറ്റ് കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്ന വിവരം ലഭിക്കുന്നത്.