കേരളം

kerala

സാജന്‍റെ ആത്മഹത്യാ കുറിപ്പ് സിപിഎമ്മും പൊലീസും ചേർന്ന് ഇല്ലാതാക്കിയെന്ന് സതീശൻ പാച്ചേനി

By

Published : Jun 20, 2019, 5:25 PM IST

Updated : Jun 20, 2019, 8:05 PM IST

ആന്തൂർ നഗരസഭയിലേക്ക് യുഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീശൻ പാച്ചേനി

ആന്തൂർ നഗരസഭയിലേക്ക് യുഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ച്

കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യാ കുറിപ്പ് സിപിഎമ്മും പൊലീസുകാരും ചേർന്ന് ഇല്ലാതാക്കിയെന്ന് സതീശൻ പാച്ചേനി. ജന്മിത്വ ഭരണമാണ് പ്രതിപക്ഷ പാർട്ടികൾ ഇല്ലാത്ത ആന്തൂർ നഗരസഭയിൽ സിപിഎം നടത്തുന്നത്. പ്രവാസികളായ പാർട്ടി പ്രവർത്തകരുടെ പണം ഊറ്റിയെടുത്ത് അവരെ പെരുവഴിയിലേക്ക് ഇറക്കിവിടുകയാണ് കമ്യൂണിസ്റ്റ് പാർട്ടി ചെയ്‌തതെന്നും പാച്ചേനി പറഞ്ഞു. ആന്തൂർ നഗരസഭയിലേക്ക് യുഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കണ്ണൂർ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും പി കെ ശ്രീമതിയുടെ പ്രവർത്തന ഫണ്ടിലേക്ക് സാജനിൽ നിന്നും സിപിഎം ലക്ഷങ്ങൾ പിരിച്ചിട്ടുണ്ട്. പാർട്ടി കോട്ടയായ ആന്തൂരിൽ സിപിഎം ഓഫീസ് പണിത് നൽകിയതും സാജൻ ആണ്. സജീവ പ്രവർത്തകന്‍റെ വ്യവസായ സംരംഭത്തിന് അകാരണമായി തടസം നിന്ന നഗരസഭ ചെയർപേഴ്സനെ നിലക്ക് നിർത്താൻ പാർട്ടി സെക്രട്ടറി ഇടപെട്ടിട്ട് പോലും സാധിച്ചില്ലെന്നും പാച്ചേനി പറഞ്ഞു.

ആന്തൂർ നഗരസഭയിലേക്ക് യുഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ച്
കോടികൾ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന് നഗരസഭ അനുമതി തടഞ്ഞുവച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വ്യവസായിയാണ് സാജന്‍. ഇതേ തുടര്‍ന്ന് സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭക്കെതിരെ ബന്ധുക്കളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരിന്നു. വിദേശത്ത് ജോലി ചെയ്ത് സമ്പാദിച്ച 16 കോടിയോളം രൂപ മുടക്കിയാണ് സാജൻ കണ്ണൂർ ബക്കളത്ത് പാർത്ഥ കൺവെൻഷൻ സെന്‍റർ നിർമ്മിച്ചത്.
Last Updated : Jun 20, 2019, 8:05 PM IST

ABOUT THE AUTHOR

...view details