കണ്ണൂർ: പയ്യന്നൂരില്‍ ആർഎസ്എസ് ഓഫിസായ രാഷ്ട്ര ഭവനിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു ആക്രമണം. ബോംബേറിൽ ഓഫിസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല.
പയ്യന്നൂരിൽ ആർഎസ്എസ് ഓഫിസിന് നേരെ ബോംബേറ്: ആക്രമണമുണ്ടായത് പുലര്‍ച്ചെ, ആളപായമില്ല - payyannur rss office attacked
ബോംബാക്രമണത്തില്‍ ആർഎസ്എസ് ഓഫിസിന്‍റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു
പയ്യന്നൂരിൽ ആർഎസ്എസ് ഓഫിസിന് നേരെ ബോംബേറ്; ആക്രമണമുണ്ടായത് പുലര്‍ച്ചെ, ആളപായമില്ല
സംഭവസമയത്ത് ഓഫിസിലുണ്ടായിരുന്ന പ്രവർത്തകർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർഎസ്എസ് നേതൃത്വം ആരോപിച്ചു. ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയ പയ്യന്നൂർ രാമന്തളിയിലെ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകനായ ധനരാജിൻ്റെ ചരമവാർഷികം കഴിഞ്ഞ ദിവസമായിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
Last Updated : Jul 12, 2022, 8:20 AM IST