ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്
വത്സന്‍ തില്ലങ്കേരിയെയും ഗണ്‍മാന്‍ അരുണിനെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍: ആർഎസ്എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരിയുടെ വാഹനം തലശേരി ആറാം മൈലിൽ അപകടത്തിൽപ്പെട്ടു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വത്സൻ തില്ലങ്കേരിക്കും ഗൺമാൻ അരുണിനും പരുക്കേറ്റു. ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കൊല്ലത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുംവഴിയാണ് അപകടം. ഹൈവേ പട്രോൾ സംഘമാണ് പരിക്കേറ്റ വത്സന്‍ തില്ലങ്കേരിയെയും അരുണിനെയും ആശുപത്രിയില്‍ എത്തിച്ചത്.