കണ്ണൂർ:പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിന് സമീപം ദേശീയ പാതയോരത്തെ മത്സ്യവിൽപ്പന കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് ഒഴിപ്പിച്ചു. കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന ഗവ. മെഡിക്കൽ കോളജിന് സമീപത്തായാണ് മത്സ്യ കച്ചവടം നടത്തിയിരുന്നത്. ഇത് പൊതുജനങ്ങൾക്ക് എറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നുതിനാൽ ഇതിനെതിരെ പഞ്ചായത്തിൽ പരാതി ലഭിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ.
പരിയാരം മെഡിക്കല്‍ കോളജിന് സമീപത്തെ മത്സ്യവില്‍പ്പന നിര്‍ത്തി
കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന ഗവ. മെഡിക്കൽ കോളജിന് സമീപത്തായാണ് മത്സ്യ കച്ചവടം നടത്തിയിരുന്നത്. കൊവിഡ് രോഗ വ്യാപനം തടയുന്നതിനായാണ് പഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് കടകള്‍ ഒഴിപ്പിച്ചത്.
കൊവിഡ് രോഗ വ്യാപനം തടയുന്നതിനായി മത്സ്യകച്ചവടം മാറ്റണമെന്ന് കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് അധികൃതർ കച്ചവടക്കാരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അനുസരിക്കാൻ കച്ചവടക്കാർ തയാറാകാതിരുന്നതിനെ തുടർന്നാണ് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.വി സുധാകരന്‍റെയും പഞ്ചായത്ത് സെക്രട്ടറി വി, രാജീവന്‍റെയും നേതൃത്വത്തിൽ കച്ചവടം ഒഴിപ്പിച്ചത്. ഇവിടെ ഒരു കാരണവശാലും മത്സ്യവിൽപ്പന അനുവദിക്കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. എന്നാൽ മെഡിക്കൽ കോളജ് പരിസരത്ത് മത്സ്യവിൽപ്പനക്ക് ഉചിതമായ സ്ഥലം അനുവദിക്കാൻ പഞ്ചായത്ത് തയാറാവണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.