കണ്ണൂർ: തലശ്ശേരി- കൂർഗ് റോഡിൽ കിൻഫ്ര പാർക്കിനു സമീപം കാറിടിച്ച് ഒരാൾ മരിച്ചു.
ഫയൽ ചിത്രം
കുടക്കളം സ്വദേശി ചന്ദ്രദാസൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ചന്ദ്രദാസനെ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു വീഴ്തുകയായിരുന്നു. ചന്ദ്രദാസൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഇയാളുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.