കണ്ണൂര്‍: തലശ്ശേരി കുണ്ടുചിറയില്‍ നിര്‍മാണത്തിലിരുന്ന വീടിന്‍റെ മതില്‍ ഇടിഞ്ഞ് സമീപത്തെ വീട്ടുമുറ്റത്തേക്ക് വീണു. കൂരാങ്കി വിനോദിന്‍റെ വീട്ടുമുറ്റത്തേക്കാണ് മതില്‍ ഇടിഞ്ഞ് വീണത്. മുല്ലവളപ്പില്‍ ഫാസിലിന്‍റെ വീട്ടുമതിലാണ് തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് മതില്‍ ഇടിഞ്ഞത്. മണ്ണിടിച്ചില്‍ തടയാന്‍ സ്ഥലത്തിന്‍റെ മുകള്‍ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് സബ്‌കലക്ടര്‍ മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഭിത്തി നിര്‍മാണം നടന്നിട്ടില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.
മഴ: നിര്‍മാണത്തിലിരുന്ന വീടിന്‍റെ മതില്‍ ഇടിഞ്ഞ് വീണു
മണ്ണിടിച്ചില്‍ തടയാന്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് സബ്‌കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.
നിര്‍മ്മാണത്തിലിരുന്ന വീടിന്‍റ മതില്‍ ഇടിഞ്ഞ് വീണു
മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് വീടിന് ബലക്ഷയം സംഭവിക്കുകയും വീടിന്‍റെ ഒരു വശം ചരിയുകയും ചെയ്തു. അപകട സാധ്യത മുന്നില്‍ക്കണ്ട് വീടിന്‍റെ ചുമർ കല്ലുകൾ ഭാഗികമായി എടുത്ത് മാറ്റി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് കല്ലുകൾ എടുത്ത് മാറ്റിയത്. ഒരാഴ്ച മുമ്പും കനത്ത മഴയെ തുടർന്ന് മതിലിന്‍റെ മറ്റൊരു ഭാഗം ഇടിഞ്ഞ് വീണിരുന്നു. വില്ലേജ് ഓഫീസർ, കതിരൂർ പൊലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Last Updated : Jul 20, 2019, 4:25 AM IST