കേരളം

kerala

ETV Bharat / city

പുതിയ അതിഥികളെ വരവേറ്റ് പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് - മുതല

രണ്ട് തവണയായി 27 പെരുമ്പാമ്പിൻ കുട്ടികളും, 14 അണലി കുഞ്ഞുങ്ങളും, 14 നീർക്കോലി കുഞ്ഞുങ്ങളും എട്ട് മുതലകുഞ്ഞുങ്ങളും സ്നേക്ക് പാർക്കിലെ അതിഥികളായി.

ഫയൽ ചിത്രം

By

Published : Jun 7, 2019, 9:04 PM IST

കണ്ണൂർ പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രത്തിൽ ഇത് പ്രജനന കാലം. എഴുപത്തഞ്ചോളം പുതിയ അതിഥികളാണ് പാർക്കിലെത്തിയത്. ഇതാദ്യമായാണ് ഇത്രയധികം അതിഥികൾ പുതുതായി പാർക്കിൽ ഒന്നിച്ചെത്തുന്നത്.

പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രത്തിൽ പ്രജനന കാലം

മൂർഖൻ, പെരുമ്പാമ്പ്, അണലി, മുതല, നീർക്കോലി എന്നിവയുടെ കുഞ്ഞുങ്ങളാണ് പരിശ്ശിനിക്കടവ് സ്നേക്ക് പാർക്കിന്‍റെ നിരീക്ഷണ മുറിയിൽ വളരുന്നത്. ഒമ്പത് മൂർഖൻ കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പാർക്കിൽ വിരിഞ്ഞത്. രണ്ട് തവണയായി 27 പെരുമ്പാമ്പിൻ കുട്ടികളും കാലയളവിൽ വിരിഞ്ഞു. ഇതിന് പുറമെ അണലി പ്രസവിച്ച 14 കുഞ്ഞുങ്ങളുമെത്തി. പിന്നാലെ 14 നീർക്കോലി കുഞ്ഞുങ്ങളും എട്ട് മുതലകുഞ്ഞുങ്ങളും സ്നേക്ക് പാർക്കിലെ അതിഥികളായി. മുട്ടകൾ കൃത്രിമമായി വിരിയിക്കുകയായിരുന്നു. പ്രത്യേക പരിചരണം നൽകുന്ന പാമ്പിൻ കുഞ്ഞുങ്ങളെ വളർച്ചയെത്തിയ ശേഷമേ മറ്റ് പാമ്പുകൾക്കൊപ്പം കൂടുകളിലേക്ക് മാറ്റുകയുള്ളു.

മുതലക്കുഞ്ഞുങ്ങളെ ഒരു വർഷം കഴിഞ്ഞ് മാത്രമെ പാർക്കിലേക്ക് തുറന്ന് വിടുകയുള്ളൂ. പാർക്കിലെ ഡോക്ടർ അടക്കമുള്ള ജീവനക്കാരുടെ പരിചരണയിൽ വളരുകയാണ് ഈ കുഞ്ഞുങ്ങൾ. ഇവർക്കൊപ്പം ഒരു കുരങ്ങൻ കുഞ്ഞും പിറന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details