കേരളം

kerala

ETV Bharat / city

എകെജി സെന്‍റർ ആക്രമണം; കെ സുധാകരന്‍റെ പ്രസ്‌താവന മറുപടി അർഹിക്കുന്നില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

എകെജി സെന്‍ററിന് നേരെ നടത്തിയ ബോംബാക്രമണം കോൺഗ്രസ് നേതൃത്വം ആസൂത്രിതമായി പ്ലാൻ ചെയ്‌തതാണെന്നും എംവി ഗോവിന്ദൻ

കെ സുധാകരന്‍റെ പ്രസ്‌താവന മറുപടി അർഹിക്കുന്നില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ  എകെജി സെന്‍റർ ആക്രമണം  കെ സുധാകരനെതിരെ എംവി ഗോവിന്ദൻ  MV Govindan against K Sudhakaran  ATTACK ON AKG CENTER  സുധാകരനെതിരെ വിമർശനവുമായി എംവി ഗോവിന്ദൻ
എകെജി സെന്‍റർ ആക്രമണം; കെ സുധാകരന്‍റെ പ്രസ്‌താവന മറുപടി അർഹിക്കുന്നില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

By

Published : Jul 2, 2022, 1:07 PM IST

കണ്ണൂർ:എകെജി സെന്‍റർ ആക്രമണത്തിന് പിന്നിൽ ഇപി ജയരാജന്‍ ആണെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രസ്‌താവന മറുപടി അർഹിക്കുന്നില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ കോൺഗ്രസ് നേതൃത്വം ആസൂത്രിതമായി പ്ലാൻ ചെയ്‌ത്‌ നടത്തിയ ബോംബാക്രമണമായിരുന്നു അതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

എകെജി സെന്‍റർ ആക്രമണം; കെ സുധാകരന്‍റെ പ്രസ്‌താവന മറുപടി അർഹിക്കുന്നില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

ആക്രമണം നടത്തിയ ശേഷം അത് സിപിഎമ്മിൻ്റെയും, എൽഡിഎഫ് കൺവീനറായ ഇ.പി ജയരാജൻ്റെയും ആസൂത്രണത്തിൻ്റെ ഫലമെന്ന് പറയുന്ന പ്രസ്‌താവന യഥാർഥത്തിൽ മറുപടി അർഹിക്കുന്നില്ല. സിപിഎമ്മിനെതിരെ കടന്നാക്രമണം നടത്തുകയും അതിന് പിന്നിൽ സിപിഎം ആണെന്ന് പറയുകയും ചെയ്യുന്ന അപാരമായ തൊലിക്കട്ടിയുള്ള രാഷ്‌ട്രീയ നേതാവാണ് കെ.സുധാകരൻ.

READ MORE: എകെജി സെന്‍ററിന് നേരെ ആക്രമണം: പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

കെ.സുധാകരൻ്റെ അക്രമ രാഷ്‌ട്രീയവും, തൊലിക്കട്ടിയും കണ്ണൂർ മുൻപും കണ്ടിട്ടുള്ളതാണ്. അങ്ങനെയുള്ള കെ.സുധാകരൻ കെപിസിസിയുടെ തലപ്പത്തേക്ക് വരുമ്പോൾ മുൻപ് കണ്ണൂരിൽ നടത്തിയ ആക്രമണം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ശ്രമം. ഇതിൻ്റെ ഭാഗമാണ് പിണറായി ഉൾപ്പെടെയുള്ള ഉന്നത നേതാക്കളെ വധിക്കാനുള്ള ശ്രമമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

എകെജി സെന്‍ററിന് നേരെയുള്ള മൂന്നാമത്തെ ആക്രമണമാണ് ഇത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണ് കള്ള കഥകൾ പ്രചരിപ്പിക്കുന്നത്. പക്ഷേ അത് ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details