കേരളം

kerala

By

Published : Sep 23, 2019, 5:50 PM IST

Updated : Sep 23, 2019, 6:27 PM IST

ETV Bharat / city

അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ ക്ലാസുകളും ജൂണ്‍ ഒന്നിന് ആരംഭിക്കും:മന്ത്രി കെ.ടി ജലീല്‍

ഉപരിപഠനത്തിനായി വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ വിദ്യാഭ്യാസ സംവിധാനം ക്രമീകരിക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു

മന്ത്രി കെ.ടി ജലീല്‍

കണ്ണൂര്‍: ഒന്നാം ക്ലാസ് മുതൽ എൽ.എൽ.ബി വരെയുള്ള എല്ലാ ക്ലാസുകളും അടുത്ത അധ്യയന വർഷം മുതൽ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ. ഇതിനായി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഉപരിപഠനത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റുരാജ്യങ്ങളിൽ നിന്നും വിദ്യാർഥികളെ ആകർഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തലശ്ശേരി ഗവ. കോളജിന് ചൊക്ലിയില്‍ നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചെന്ന് മന്ത്രി കെ.ടി ജലീല്‍

മാലിയില്‍ നിന്ന് ചികിത്സക്ക് ദിവസേന നൂറുകണക്കിന് ആളുകള്‍ കേരളത്തിലേക്ക് വരുന്നുണ്ടെങ്കിലും പഠിക്കാനായി ഒരു വിദ്യാര്‍ഥി പോലും എത്തുന്നില്ല. ഇത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. എ.എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ മുരളീധരന്‍ എംപി മുഖ്യാതിഥിയായി.

Last Updated : Sep 23, 2019, 6:27 PM IST

ABOUT THE AUTHOR

...view details