കേരളം

kerala

ETV Bharat / city

തലശ്ശേരി താലൂക്കിലെ ഭിന്നശേഷിക്കാർക്കായി 15ന് മെഡിക്കോ ലീഗൽ ക്യാമ്പ് - Thalassery Taluk

ഭിന്നശേഷിക്കാർക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതിനും ഉടന്‍ തന്നെ പരിഹരിക്കാൻ പറ്റുന്നവ തീർപ്പ് കൽപ്പിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്

Medico Legal Camp for the differently abled in Thalassery Taluk  തലശ്ശേരി താലൂക്കിലെ ഭിന്നശേഷിക്കാർക്കായി 15ന് മെഡിക്കോ ലീഗൽ ക്യാമ്പ്  മെഡിക്കോ ലീഗൽ ക്യാമ്പ്  തലശ്ശേരി താലൂക്ക്  കണ്ണൂര്‍  Medico Legal Camp  Thalassery Taluk  differently abled
തലശ്ശേരി താലൂക്കിലെ ഭിന്നശേഷിക്കാർക്കായി 15ന് മെഡിക്കോ ലീഗൽ ക്യാമ്പ്

By

Published : Dec 12, 2019, 11:18 PM IST

കണ്ണൂര്‍: തലശ്ശേരി താലൂക്കിലെ ഭിന്നശേഷിക്കാർക്കായി ഡിസംബര്‍ 15ന് മെഡിക്കോ ലീഗൽ ക്യാമ്പ് നടത്തുന്നു. ജില്ല ലീഗൽ സർവീസ് അതോറിറ്റിയും തലശ്ശേരി വൈസ് മെൻ ഇന്‍റര്‍നാഷണൽ ക്ലബ്ബും സംയുക്തമായാണ് ഗവ.ബ്രണ്ണൻ ഹയർ സെക്കന്‍ററി സ്കൂളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പില്‍ ഭിന്നശേഷിക്കാർക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കുകയും ഉടന്‍ തന്നെ പരിഹരിക്കാൻ പറ്റുന്നവ തീർപ്പ് കൽപ്പിക്കുന്നതിനുമാണ്. ക്യാമ്പിൽ പങ്കെടുക്കാനെത്തുന്നവര്‍ റേഷൻ കാർഡ്, ആധാർ കാര്‍ഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ കരുതേണ്ടതാണെന്ന് സബ് ജഡ്ജ് സി.സുരേഷ് കുമാർ, വിജിലൻസ് സ്പെഷ്യൽ ജഡ്ജ് കെ.കെ ബാലകൃഷ്ണൻ, ഉസീബ്, പി.കെ സുബൈർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തലശ്ശേരി താലൂക്കിലെ ഭിന്നശേഷിക്കാർക്കായി 15ന് മെഡിക്കോ ലീഗൽ ക്യാമ്പ്

ABOUT THE AUTHOR

...view details