കേരളം

kerala

ETV Bharat / city

മട്ടന്നൂർ നഗരസഭ ഭരണം നിലനിർത്തി എൽഡിഎഫ്: സീറ്റ് നില ഇരട്ടിയാക്കി യുഡിഎഫ്

ഓഗസ്റ്റ് 20ന് നടന്ന മട്ടന്നൂർ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 21 സീറ്റുകളിലും യുഡിഎഫ് 14 സീറ്റുകളിലും വിജയിച്ചു.

MATTANNUR MUNCIPAL ELECTION RESULTS  MATTANNUR MUNCIPAL ELECTION  MATTANNUR MUNICIPALITY ELECTION  മട്ടന്നൂർ നഗരസഭ ഭരണം  മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്  മട്ടന്നൂർ നഗരസഭ യുഡിഎഫ്  മട്ടന്നൂർ നഗരസഭ എൽഡിഎഫ്  മട്ടന്നൂർ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്  എൽഡിഎഫ് യുഡിഎഫ് സീറ്റ് നില  ഭരണത്തുടർച്ച ഉറപ്പാക്കി എൽഡിഎഫ്  മട്ടന്നൂർ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍  വോട്ടെണ്ണല്‍  മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്
മട്ടന്നൂർ നഗരസഭ ഭരണം നിലനിർത്തി എൽഡിഎഫ്: സീറ്റ് നില ഇരട്ടിയാക്കി യുഡിഎഫ്

By

Published : Aug 22, 2022, 1:18 PM IST

Updated : Aug 22, 2022, 4:27 PM IST

കണ്ണൂര്‍: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കി. ആകെയുള്ള 35 സീറ്റുകളിൽ എൽഡിഎഫ് 21 സീറ്റുകളും യുഡിഎഫ് 14 സീറ്റുകളും നേടി. 2017ല്‍ 7 സീറ്റുകളിൽ വിജയിച്ച യുഡിഎഫ് ഇത്തവണ 7 സീറ്റുകൾ അധികം നേടി.

ഓഗസ്റ്റ് 20നായിരുന്നു തെരഞ്ഞെടുപ്പ്. മട്ടന്നൂർ എച്ച് എച്ച് എസ് എസിലാണ് വോട്ടെണ്ണല്‍ നടന്നത്. തെരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്.

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്

ആകെയുള്ള 38,811 വോട്ടർമാരിൽ 32,837 പേർ വോട്ട് ചെയ്‌തു. 35 വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഇത്തവണ പോസ്റ്റൽ ബാലറ്റിന് ആരും അപേക്ഷിച്ചില്ല. 1997ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുന്നതാണ് മട്ടന്നൂർ.

Last Updated : Aug 22, 2022, 4:27 PM IST

ABOUT THE AUTHOR

...view details