കേരളം

kerala

By

Published : Mar 29, 2020, 11:28 AM IST

ETV Bharat / city

കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാർജയിൽ നിന്നെത്തിയ അബ്ദുല്‍ ഖാദർ മാർച്ച് 21 മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ ശ്രവങ്ങള്‍ പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കില്ല.

man who was under covi surveillance, collapsed and died in kannur  kannur latest news  corona latest news  covid latest news'  കൊറോണ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  കണ്ണൂര്‍ വാര്‍ത്തകള്‍  കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചു  പരിയാരം മെഡിക്കല്‍ കോളജ് വാര്‍ത്തകള്‍
കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണാടിപ്പറമ്പ് ചേലേരിയിലെ അബ്ദുല്‍ ഖാദർ (65) ആണ് മരിച്ചത്. ഷാർജയിൽ നിന്നെത്തിയ അബ്ദുല്‍ ഖാദർ മാർച്ച് 21 മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വീട്ടിനകത്ത് കുഴഞ്ഞ് വീണ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ശ്രവ സാമ്പിളിന്‍റെ ഫലം വരുന്ന വരെ മൃതദേഹം രണ്ട് ദിവസം പരിയാരത്ത് സൂക്ഷിക്കും. മാർച്ച് 22 നാണ് ഇദ്ദേഹത്തിന്‍റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ഇദ്ദേഹത്തെ ഇന്നലെ ആശുപത്രിയിൽ എത്തിച്ചവരും നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details