കണ്ണൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ മൊബൈലിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചയാള്‍ പിടിയില്‍. ഏഴിലോട് പുറച്ചേരിയിലെ ലോറി ഡ്രൈവർ പി.വി സുധീഷിനെയാണ് പരിയാരം പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
2020 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ മെയ് വരെ ഇയാൾ നിരന്തരമായി പെൺകുട്ടിയുടെ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചിട്ടുണ്ട്. കൂടാതെ പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രതി കൈക്കലാക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.