കേരളം

kerala

ETV Bharat / city

എട്ട് വർഷമായി തെരഞ്ഞെടുപ്പ് നടക്കാതെ മാഹി നഗരസഭ - Kannur

കഴിഞ്ഞ എട്ട് വർഷമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാഹിയിൽ നടന്നിട്ടില്ല

മാഹി നഗരസഭ

By

Published : May 8, 2019, 5:34 PM IST

Updated : May 8, 2019, 8:02 PM IST

കണ്ണൂർ:ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട് മാഹി നഗരസഭ. കഴിഞ്ഞ എട്ട് വർഷമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാഹിയിൽ നടന്നിട്ടില്ല. പഞ്ചായത്തീരാജ് - നഗരപാലികാ നിയമം രാജ്യത്തൊട്ടാകെ നടപ്പിലായെങ്കിലും കേന്ദ്രഭരണപ്രദേശങ്ങളിൽ ഇനിയും പൂര്‍ണ്ണമായി നടപ്പിലായിട്ടില്ല. അതുകൊണ്ട് തന്നെ മാഹിയിലെ വികസന പ്രവർത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്.

എട്ട് വർഷമായി തെരഞ്ഞെടുപ്പ് നടക്കാതെ മാഹി നഗരസഭ

വാർഡ് പുനർനിർണ്ണയത്തിന് ശേഷം വാർഡുകൾ പത്തായി കുറഞ്ഞിട്ടുണ്ട്. മുമ്പ് 15 വാർഡുകളാണ് ഉണ്ടായിരുന്നത്. ഒരേ സമയം വാർഡ് മെമ്പറേയും, ചെയർമാനെയും തെരഞ്ഞെടുക്കാൻ ഒരാൾക്ക് രണ്ട് വോട്ടുണ്ട്. ചെയർമാനെ വോട്ടർ നേരിട്ടാണ് തെരഞ്ഞെടുക്കുക. വോട്ടവകാശം ഉണ്ടെങ്കിലും അത് തദേശ തെരഞ്ഞെടുപ്പിൽ വിനിയോഗിക്കാനുള്ള ഭാഗ്യം മയ്യഴിയിലെ നൂറ് കണക്കിന് യുവാക്കൾക്ക് കഴിഞ്ഞിട്ടില്ല.

1968ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം സുപ്രീം കോടതിയുടെ ഇടപെടലിലൂടെയാണ് 2006 വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. 2011ൽ ഇതിന്റെ കാലാവധി അവസാനിച്ചതിന് ശേഷം ഇവിടെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

Last Updated : May 8, 2019, 8:02 PM IST

ABOUT THE AUTHOR

...view details