കണ്ണൂർ:മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റുമായകെ.എസ് ശബരിനാഥിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വിമാനത്തിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം നിഷ്‌പക്ഷമാണ്. ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
പൊലീസിന് കാര്യങ്ങൾ ബോധ്യപ്പെട്ടാൽ ആ വഴിക്ക് നീങ്ങും. ഇൻഡിഗോയെ ഇൻ്റലിജൻസ് പ്രതിഷേധ വിവരമറിയിച്ചിരുന്നുവെന്നും പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിലക്കണമായിരുന്നുവെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. അക്രമികളെ കോൺഗ്രസ് സംരക്ഷിക്കുകയാണെന്നും ഇ.പി ജയരാജൻ ആരോപിച്ചു.