കണ്ണൂര്‍: നെയ്യാട്ടത്തോടെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കമായി. പ്രധാന ചടങ്ങുകളിലൊന്നായ മുതിരേരി വാള്‍ ഇക്കരെ കൊട്ടിയൂരിലേക്ക് എത്തിച്ചു. വയനാട് മുതിരേരി ക്ഷേത്രത്തില്‍ നിന്ന് സ്ഥാനികന്‍ മൂഴിയോട്ട് ഇല്ലത്ത് സുരേഷ് നമ്പൂതിരിയാണ് വാള്‍ ഇന്നലെ സന്ധ്യക്ക് കൊട്ടിയൂരിലെത്തിച്ചത്.
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം - kottiyoor mahadeva temple news
തീര്‍ഥാടകരെ പ്രവേശിപ്പിക്കാതെ ചടങ്ങുകള്‍ മാത്രം നടത്താനാണ് കലക്ടര്‍ അനുമതി നല്‍കിയത്
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം
കൊവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കാതെ ചടങ്ങുകള്‍ മാത്രം നടത്താനാണ് കലക്ടര്‍ അനുമതി നല്‍കിയത്. ഉത്സവത്തിന്‍റെ സുപ്രധാന ചടങ്ങായ ഭണ്ഡാര എഴുന്നള്ളത്ത് വ്യാഴാഴ്ച അര്‍ധരാത്രിയോടെ അക്കരെ ക്ഷേത്രത്തിലെത്തും. ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.