കേരളം

kerala

ETV Bharat / city

ടി.പി ചന്ദ്രശേഖരന്‍റെ ചിത്രം പങ്കുവെച്ച് കെ.കെ രമ;അനുസ്മരിച്ചവരെ വിമർശിച്ച് വിടി ബല്‍റാം

'എന്‍റെ സഖാവേ...' എന്നാണ് ഫോട്ടോക്കൊപ്പം കെ.കെ രമ കുറിച്ചത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു പി.കെ കുഞ്ഞനന്തന്‍

By

Published : Jun 12, 2020, 11:32 AM IST

k.k rema facebook post about cpm leader p.k kunjananthan death  കെ.കെ രമ  സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന്‍  വി.ടി ബൽറാം
പി.കെ കുഞ്ഞനന്തന്‍റെ മരണത്തില്‍ ടി.പി ചന്ദ്രശേഖരന്‍റെ ചിത്രം പങ്കുവെച്ച് കെ.കെ രമയുടെ ഒറ്റവരി പ്രതികരണം

കണ്ണൂര്‍: സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന്‍റെ മരണവാര്‍ത്തക്ക് പിന്നാലെ ടി.പി ചന്ദ്രശേഖരന്‍റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് ഭാര്യ കെ.കെ രമ. 'എന്‍റെ സഖാവേ...' എന്നാണ് ഫോട്ടോക്കൊപ്പം കെ.കെ രമ കുറിച്ചത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു പി.കെ കുഞ്ഞനന്തന്‍. ചികിത്സക്കായി ഇക്കഴിഞ്ഞ മാർച്ചിലാണ് മൂന്ന് മാസത്തേക്ക് കുഞ്ഞനന്തന്‍റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത്. പി.കെ കുഞ്ഞനന്തനെ അനുസ്മരിച്ച് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു. കുഞ്ഞനന്തന്‍റെ മരണത്തില്‍ ഒറ്റവരിയിലുള്ള കെ.കെ രമയുടെ പ്രതികരണം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

വി.ടി ബൽറാം അടക്കമുള്ള കോൺഗ്രസ് നേതാക്കളും കെ.കെ രമക്ക് അനുകൂലമായ പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നു. 'സമൂഹത്തോട് കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്ദൻ' -അതിക്രൂരമായ ഒരു കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ് കോടതി ശിക്ഷിച്ച ഒരു ക്രിമിനലിന്‍റെ മരണത്തിൽ അയാളുടെ അടുത്ത സുഹൃത്തായ ഒരു പ്രമുഖൻ നടത്തിയ വിലാപമാണിത്. 'കരുതൽ മൻസ്യൻ' എന്ന് ഇദ്ദേഹത്തെ പല നിഷ്ക്കുകളും ഈയിടെ വാഴ്ത്തുന്നത് കണ്ടു. 'കരുതലി'ന്‍റെ കാര്യത്തിൽ ആരാണ് ഇദ്ദേഹത്തിന്‍റെയൊക്കെ മാതൃകയെന്ന് വ്യക്തമായല്ലോ...? സഖാവ് എന്നതിന്‍റെ സമകാലിക അർത്ഥവും അദ്ദേഹം കൃത്യമായി സൂചിപ്പിക്കുന്നുണ്ട്....' ഇതായിരുന്നു വി.ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ABOUT THE AUTHOR

...view details