കണ്ണൂർ: സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ വോട്ടെടുപ്പ് ആരംഭിച്ചു.64 ബൂത്തുകളിൽ അകത്തും പുറത്തും വീഡിയോ ചിത്രീകരണം ഏർപ്പെടുത്തി. ഇലക്ഷൻ കമ്മിഷൻ നിർദ്ദേശിച്ച തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ആരെയും ബൂത്തിൽ പ്രവേശിപ്പിക്കില്ല. 64 ബൂത്തുകളും സുരക്ഷ ഭീഷണി ഉള്ളതിനാൽ മതിയായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
മുന്നണികൾ അഭിമാന പോരാട്ടമായി എടുത്തിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു മത്സരമാണ് നടക്കുന്നത്.സിറ്റിങ് സീറ്റ് നിലനിർത്താൻ യുഡിഎഫ് പരിശ്രമിക്കുമ്പോൾ പ്രദേശത്തു മുൻപെങ്ങും ഇല്ലാത്ത വിധം ഉണ്ടാക്കിയ മുന്നേറ്റം തില്ലങ്കേരി ഡിവിഷൻ വിജയത്തിലൂടെ നിലനിർത്താൻ ആണ് എൽഡിഎഫിന്‍റെ തീവ്രശ്രമം. പരമാവധി വോട്ടു പിടിച്ച് തങ്ങളുടെ ശക്തി കാണിക്കാൻ എൻഡിഎയും രംഗത്തുണ്ട്.