കണ്ണൂര്‍: തെരഞ്ഞെടുപ്പ് രംഗത്ത് 'ചെത്തി' നടന്ന് പ്രചാരണം കൊഴുപ്പിക്കുകയാണ് ഏഴോം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി. കെ.വി രാജന്‍ കള്ള് ചെത്തും പ്രചാരണവും ഒരു പോലെയാണ് കൊണ്ടുപോകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി 'ചെത്ത്' തൊഴിലാക്കിയ രാജൻ മത്സരരംഗത്ത് ഇതാദ്യമാണ്. എൽഡിഎഫിന്‍റെ ഉരുക്കുകോട്ടയായ പഞ്ചായത്തിന് രാജൻ സുപരിചതനാണ്. എന്നാൽ കള്ള് ചെത്ത് അധികവും അടുത്ത പഞ്ചായത്തായ കുറുമാത്തൂരിലാണ്. സ്ഥാനാർഥിയായതോടെ രാജന് തിരക്ക് കൂടി. രണ്ടുനേരം കള്ളിറക്കാൻ പോകണം. ഇടയിലുള്ള സമയത്ത് വേണം വോട്ടർമാരെ സന്ദര്‍ശിക്കാന്‍. എങ്കിലും രണ്ട് സമയവും ക്രമീകരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ രാജന് സാധിച്ചു.
കന്നിയംഗത്തില്‍ വിജയപ്രതീക്ഷയോടെ 'ചെത്ത്' തൊഴിലാളി രാജന്‍
രണ്ട് പതിറ്റാണ്ടിലേറെയായി 'ചെത്ത്' തൊഴിലാളിയായ രാജൻ മത്സരരംഗത്ത് ഇതാദ്യമാണ്
കന്നിയംഗത്തില്‍ വിജയപ്രതീക്ഷയോടെ 'ചെത്ത്' തൊഴിലാളി രാജന്‍
വോട്ട് ചോദിക്കുന്ന ആവേശം ജയിച്ച് വന്നാലും ഉണ്ടാകുമെന്നാണ് രാജൻ ഉറപ്പ് നൽകുന്നത്. ബാലസംഘം അംഗമായത് മുതല്‍ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് തുടങ്ങിയ രാജൻ നിലവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്. മത്സരിക്കാൻ കിട്ടിയ അവസരത്തെ അംഗീകരമായി കാണുന്നുവെന്നാണ് രാജന്‍ പറയുന്നത്. ഉത്തരവാദിത്തങ്ങൾ കൂടുമ്പോഴും 'ചെത്തി'നടക്കാൻ തന്നെയാണ് ഈ തൊഴിലാളി നേതാവിന്‍റെ തീരുമാനം.
Last Updated : Dec 8, 2020, 8:51 AM IST