കേരളം

kerala

കണ്ണൂരില്‍ 310 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Sep 28, 2020, 7:21 PM IST

കൊവിഡ് ബാധിച്ച് 98 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. 3758 പേര്‍ ചികില്‍സയിലാണ്.

kannur covid update  kannur latest news  kannur covid news  കണ്ണൂര്‍ കൊവിഡ് വാര്‍ത്തകള്‍  ഇന്നത്തെ കൊവിഡ് കണക്ക്  കണ്ണൂര്‍ വാര്‍ത്തകള്‍
കണ്ണൂരില്‍ 310 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂർ: ജില്ലയില്‍ 310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 251 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ വിദേശത്തു നിന്നും 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 23 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ 10,532 ആയി. ഇവരില്‍ 127 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6366 ആയി. കൊവിഡ് ബാധിച്ച് 98 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. ബാക്കി 3758 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 2699 പേര്‍ വീടുകളിലും ബാക്കി 1059 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details