കേരളം

kerala

ETV Bharat / city

കണ്ണൂരില്‍ 142 പുതിയ കൊവിഡ് രോഗികള്‍

ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 985 ആയി.

kannur covid update  covid latest news  kannur news  കണ്ണൂര്‍ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  കണ്ണൂര്‍ കൊവിഡ്
കണ്ണൂരില്‍ 142 പുതിയ കൊവിഡ് രോഗികള്‍

By

Published : Sep 2, 2020, 7:34 PM IST

കണ്ണൂർ: ജില്ലയില്‍ 142 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 118 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3809 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 127 പേരടക്കം 2787 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ മരിച്ചു. 985 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details