കണ്ണൂർ: ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളത് 6706 പേര്‍. ജില്ലയിലെ വിവിധ ആശുപത്രികളിലായി 122 പേരാണ് നിരീക്ഷണത്തിലുള്ളത്. 59 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 18 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഒമ്പത് പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 36 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് -19 ചികിത്സാ കേന്ദ്രത്തിലും നിരീക്ഷണത്തിലാണ്. 6584 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.
കണ്ണൂരില്‍ 6706 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍ - kannur covid update news
122 പേര്‍ ആശുപത്രികളിലും 6584 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്
ജില്ലയില്‍ നിന്നും ഇതുവരെ 1625 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 1366 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. 259 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. ആകെ 80 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.