കണ്ണൂർ: കണ്ണൂരിൽ പതിനൊന്നുകാരി മരിച്ച സംഭവത്തിൽ ഫാത്തിമയെ ആശുപത്രിയിലേക്ക് കൊണ്ട് പോകണ്ട എന്ന് പറഞ്ഞതായുള്ള ഉവൈസിന്‍റെ മൊഴിയാണ് അറസ്റ്റ് ചെയ്യുന്നതിൽ നിർണായകമായതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ. മന്ത്രിച്ച വെള്ളം നൽകുക, ഖുറാൻ ഓതുക തുടങ്ങിയവയാണ് അസുഖങ്ങൾക്ക് ഇവർ നൽകിയിരുന്ന ചികിത്സ.
ഖുർആൻ ഓതി മന്ത്രിച്ച വെള്ളം നൽകിയാൽ മതിയെന്നും ആശുപത്രിയിൽ കുട്ടിയെ കാണിക്കേണ്ടെന്നും ഇമാം കുട്ടിയുടെ പിതാവിനോട് പറഞ്ഞതായും ഇളങ്കോ പറഞ്ഞു. എന്നാൽ മരുന്നുകൾ നൽകുകയോ മറ്റു രീതിയിലുള്ള എന്തെങ്കിലും ചികിത്സ നൽകിയിട്ടില്ലെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.
സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ മാധ്യമങ്ങളോട് പ്രതികരിയ്ക്കുന്നു സിറാജ് എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ പിതാവിനെയും ഇമാം ഉവൈസിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്‌തത്. സിറാജ് ആണ് കേസിലെ മുഖ്യ സാക്ഷിയെന്നും കമ്മിഷണർ പറഞ്ഞു.
സമാനമായ മരണങ്ങൾ മുൻപും നടന്നിട്ടുണ്ടെന്ന് സിറാജ് മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ മരിച്ചവരെല്ലാം പ്രായപൂർത്തിയായവരും ഇമാമിന്‍റെ ഉപദേശം കേട്ട് അവർ തന്നെ ചികിത്സ വേണ്ടെന്നു വച്ചവരാണ്. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ എന്ത് നടപടി സ്വീകരിയ്ക്കണമെന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്നും ആര്‍ ഇളങ്കോ കൂട്ടിച്ചേർത്തു.
Read more: ആശുപത്രിയിലെത്തിക്കാതെ 'ജപിച്ച് ഊതല്‍' : ഫാത്വിമയുടെ മരണത്തില്‍ പിതാവും ഉസ്‌താദും അറസ്റ്റില്‍