കണ്ണൂർ: തലശേരിയില്‍ പൊലീസിൻ്റെ മിന്നൽ പരിശോധന. ഇല്ലത്ത് താഴയിൽ നിന്ന് രണ്ട് ബോംബുകൾ കണ്ടെടുത്തു. ഒരു സ്റ്റീൽ ബോംബും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്. ഇവ ഉഗ്ര സ്ഫോടക ശേഷിയുള്ളവയാണെന്ന് പൊലീസ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ സംഘർഷ സാധ്യത ഒഴിവാക്കാനാണ് ബോംബ് സ്ക്വാഡിൻ്റെ സഹായത്തോടെ തലശേരി പൊലീസ് റെയ്ഡ് നടത്തിയത്.
തലശേരിയില്‍ മിന്നല്‍ പരിശോധന; രണ്ട് ബോംബുകൾ കണ്ടെടുത്തു - രണ്ട് ബോംബുകൾ കണ്ടെടുത്തു
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തിവരുന്നത്
തലശ്ശേരിയിൽ റെയ്ഡ്; രണ്ട് ബോംബുകൾ കണ്ടെടുത്തു
രാവിലെ മുതൽ ഇല്ലത്ത് താഴ, പുല്ലമ്പിൽ താഴ ഭാഗങ്ങളിൽ നടത്തിയ തെരച്ചലിൽ കുറ്റിക്കാട്ടിൽ സൂക്ഷിച്ച രണ്ട് ബോംബുകളാണ് കണ്ടെത്തിയത്. ഇവ ഈയടുത്ത് നിർമ്മിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തിവരുന്നത്. കഴിഞ്ഞ ദിവസം ന്യൂ മാഹി പൊലീസ് പരിധിയിലെ കടയ്ക്ക് സമീപത്ത് നിന്നും രണ്ട് വാളുകൾ കണ്ടെത്തിയിരുന്നു.
Last Updated : Nov 14, 2020, 3:06 PM IST