കതിരൂരില്‍ ബോംബ് സ്ഫോടനം; ഒരാള്‍ക്ക് ഗുരുതര പരിക്ക് - kannur bomb blast
ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് സൂചന.
കതിരൂരില്‍ ബോംബ് സ്ഫോടനം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
കണ്ണൂർ: കതിരൂർ നാലാം വയലിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. 35 കാരനായ നിജേഷ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. രണ്ട് കൈപ്പത്തിയും അറ്റ നിലയില്‍ തലശേരിയിലെ ആശുപത്രിയിലെത്തിച്ച ഇയാളെ പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് സൂചന.