കേരളം

kerala

ETV Bharat / city

കണ്ണൂര്‍ ഇരിട്ടിയില്‍ വാഹനാപകടം ; പിഞ്ചുകുഞ്ഞ് മരിച്ചു - baby died

കർണാടക സിദ്ധാപുരം നെല്ലൂത്കരി സ്വദേശികൾ സഞ്ചരിച്ച ഒമിനി വാനാണ് അപകടത്തില്‍പ്പെട്ടത്

കണ്ണൂര്‍ ഇരിട്ടിയില്‍ വാഹനാപകടം ; പിഞ്ചുകുഞ്ഞ് മരിച്ചു

By

Published : Jun 8, 2019, 4:34 PM IST

Updated : Jun 8, 2019, 5:19 PM IST

കണ്ണൂര്‍ : ഇരിട്ടി വള്ളിത്തോട് ആനകുത്തിയവളവിൽ ഒമിനിവാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു. കർണാടക സിദ്ധാപുരം നെല്ലൂത്കരി സ്വദേശികൾ സഞ്ചരിച്ച ഒമിനി വാനാണ് മതിലിലിടിച്ച് മറിഞ്ഞത്. അപകടത്തില്‍ നെല്ലൂത്കരി സ്വദേശി ഷിഹാബ് -സർഫാന ദമ്പതികളുടെ അഞ്ച് മാസം പ്രായമായ കുഞ്ഞ് മുഹമ്മദ് സിനാൻ മരിച്ചു. ഇവര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് നിസ്സാര പരിക്കേറ്റു.

കണ്ണൂര്‍ ഇരിട്ടിയില്‍ വാഹനാപകടം ; പിഞ്ചുകുഞ്ഞ് മരിച്ചു

കണ്ണൂരിൽ പള്ളിയുമായി ബന്ധപ്പെട്ട കർമ്മങ്ങൾക്ക് എത്തിയതായിരുന്നു ഇവര്‍ നാട്ടിലേക്ക് മടങ്ങവേയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തിനിടെ കുഞ്ഞ് തെറിച്ച് പുറത്തേക്ക് വീണതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Last Updated : Jun 8, 2019, 5:19 PM IST

ABOUT THE AUTHOR

...view details