കേരളം

kerala

ETV Bharat / city

കണ്ണൂരില്‍ ട്രാവലര്‍ മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്

വിരാജ് പേട്ടയില്‍ നിന്ന് ഇരിക്കൂറിലേക്ക് വിവാഹ സംഘം സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.

അപകടം

By

Published : Apr 1, 2019, 8:35 PM IST

കണ്ണൂർ മാക്കൂട്ടം ചുരത്തില്‍ ട്രാവലര്‍ മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്. വിരാജ് പേട്ടയില്‍ നിന്ന് ഇരിക്കൂറിലേക്ക് വിവാഹ സംഘം സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. വിവാഹ സംഘം സഞ്ചരിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് മാക്കൂട്ടം കുട്ടപ്പാലം വളവില്‍ മറിയുകയായിരുന്നു. ഇരിക്കൂര്‍ സ്വദേശികളായ സൈനബ, ഖാലിദ്, ഷഹല, ഷൈമ, അഷിബ, റജില, ഉബൈദ്, ഷമീല, റിഷാന, ഉമയ്യ, നസീബ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലുമായി പ്രവേശിപ്പിച്ചു


.

ABOUT THE AUTHOR

...view details