കേരളം

kerala

ETV Bharat / city

പൗഡർ മുതൽ അച്ചാർ വരെ; ചക്ക മയമായി പയ്യന്നൂരിലെ ചക്ക ഫെസ്റ്റ്

പയ്യന്നൂർ കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിലാണ് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചത്

jackfruit Fest in Payyanur  kannur jackfruit Fest  ചക്ക മയമായി പയ്യന്നൂരിലെ ചക്ക ഫെസ്റ്റ്  പയ്യന്നൂരിലെ ചക്ക ഫെസ്റ്റ്  പയ്യന്നൂർ കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ ചക്ക ഫെസ്റ്റ്  കണ്ണൂരിൽ കുടുംബശ്രീ സിഡിഎസിൻ്റെ ചക്കഫെസ്റ്റ്
പൗഡർ മുതൽ അച്ചാർ വരെ; ചക്ക മയമായി പയ്യന്നൂരിലെ ചക്ക ഫെസ്റ്റ്

By

Published : Jun 25, 2022, 7:17 PM IST

Updated : Jun 25, 2022, 7:31 PM IST

കണ്ണൂർ:ചക്കക്കുരു കൊണ്ട് ഉണ്ടാക്കിയ പോഷക സമ്പന്നമായ പൗഡർ, വൈവിധ്യമുള്ള ചക്ക ഹൽവയും ചക്ക കിണ്ണത്തപ്പവും, ചക്കപ്പായസവും ചക്ക ഷെയ്‌ക്കും, എന്തിനേറെ ചക്ക അച്ചാർ മുതൽ ചക്ക ലഡു വരെ എല്ലാം ചക്കമയം. പയ്യന്നൂർ കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചക്ക ഫെസ്റ്റിലാണ് രുചി വൈവിധ്യങ്ങൾ കൊണ്ടുള്ള വ്യത്യസ്‌ത വിഭവങ്ങൾ ശ്രദ്ധ നേടിയത്.

പൗഡർ മുതൽ അച്ചാർ വരെ; ചക്ക മയമായി പയ്യന്നൂരിലെ ചക്ക ഫെസ്റ്റ്

മൂന്ന് ദിവസങ്ങളിലായി നടന്ന് വരുന്ന വിപണനമേളയുടെ സമാപനം കുറിച്ചു കൊണ്ടാണ് ചക്ക ഫെസ്റ്റ് ഒരുക്കിയത്. വിവിധ എ.ഡി.എസുകളാണ് മത്സരത്തിനായി എത്തിയത്. പാചക വിദഗ്‌ധൻ കെ.യു ദാമോദര പൊതുവാൾ വിഭവങ്ങൾ രുചിച്ചു നോക്കി മാർക്കിട്ടു. കുടുംബശ്രീയുടെ നാല് ബ്രാൻഡഡ് ഉത്‌പന്നങ്ങളായിരുന്നു മേളയുടെ പ്രധാന ആകർഷണം.

Last Updated : Jun 25, 2022, 7:31 PM IST

ABOUT THE AUTHOR

...view details