കേരളം

kerala

ETV Bharat / city

അനധികൃത ഖനനത്തിന് സര്‍ക്കാര്‍ ഒത്താശയെന്ന് സേവ് കേരള ക്യാംപെയിന്‍ കമ്മിറ്റി - അനധികൃത ഖനനത്തിന് സര്‍ക്കാര്‍ ഒത്താശയെന്ന് സേവ് കേരള ക്യാംപെയിന്‍ കമ്മിറ്റി

ദുരന്ത മേഖലകളിലടക്കം വീണ്ടും ക്വാറി പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് 18ന് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.

അനധികൃത ഖനനത്തിന് സര്‍ക്കാര്‍ ഒത്താശയെന്ന് സേവ് കേരള ക്യാംപെയിന്‍ കമ്മിറ്റി

By

Published : Sep 17, 2019, 2:52 PM IST

Updated : Sep 17, 2019, 3:40 PM IST

കണ്ണൂര്‍: സംസ്ഥാനത്ത് അനധികൃത ഖനനത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് സേവ് കേരള ക്യാംപെയിന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ദുരന്ത മേഖലകളിലടക്കം വീണ്ടും ക്വാറി പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് 18ന് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.

അനധികൃത ഖനനത്തിന് സര്‍ക്കാര്‍ ഒത്താശയെന്ന് സേവ് കേരള ക്യാംപെയിന്‍ കമ്മിറ്റി
ദുരന്തമേഖലകളിലെ ഖനന പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്‌ക്കുക, ഖനന മേഖല ദേശസാല്‍ക്കരിക്കുക, കുന്നുകളിടിച്ചും, വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയുമുള്ള എല്ലാ വികസന പദ്ധതികളും ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സേവ് കേരള ക്യാംപെയിന്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തങ്ങൾ എതിരല്ലെന്നും പുതിയൊരു വികസന സങ്കൽപ്പമാണ് ആവശ്യമെന്നും കമ്മറ്റി ചെയർമാൻ ഡോ.ഡി. സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ വീണ്ടും ഖനനത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് കമ്മറ്റി വർക്കിംഗ് ചെയർമാൻ നോബിൾ എം. പൈക്കട പറഞ്ഞു.
Last Updated : Sep 17, 2019, 3:40 PM IST

ABOUT THE AUTHOR

...view details