കണ്ണൂർ:മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു. ഇന്ന് (29.06.2022) രാവിലെയാണ് നാടിനെ നടുക്കിയ ദാരുണമായ ദുരന്തം നടന്നത്. ഏച്ചൂർ പന്നിയോട്ട് കരയിൽ കുളത്തിൽ ആണ് അപകടം ഉണ്ടായത്.
നീന്തൽ പഠിക്കാൻ എത്തിയ ഇവർ കാൽ തെറ്റി കുളത്തിൽ വീഴുകയായിരുന്നു. അപകടത്തിൽ പന്നിയോട്ട് സ്വദേശിയും പി.പി ഷാജിയും (50), മകൻ ജോദിരാദിത്യയും(15) ആണ് മരിച്ചത്. ഏച്ചൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ ഷാജി ചേലോറയിലാണ് താമസിക്കുന്നത്.