കണ്ണൂർ: തെരെഞ്ഞെടുപ്പ് ഗോദയിൽ കന്നിയങ്കത്തിന് ഇറങ്ങി റിട്ടയേർഡ് വനിതാ ഡിവൈഎസ്‌പി. സംസ്ഥാന പൊലീസ് സേനയിലെ പിഎസ്‌സി ബാച്ചിലൂടെയുള്ള ആദ്യ വനിതാ ഡിവൈഎസ്പി സ്വര്‍ണ്ണമ്മയാണ് കൊട്ടിയൂരിൽ ജനവിധി തേടുന്നത്. കണ്ണൂർ, വയനാട് ജില്ലയിലടക്കം സംസ്ഥാനത്തെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗസ്ഥയാണ് സ്വർണ്ണമ്മ. സേനയില്‍ ഉള്ളപ്പോഴും നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇവര്‍ സജീവമായി ഇടപെടുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
ജനവിധി തേടുന്ന റിട്ടയേര്‍ഡ് വനിതാ ഡിവൈഎസ്‌പി
സംസ്ഥാന പൊലീസ് സേനയിലെ പിഎസ്‌സി ബാച്ചിലൂടെയുള്ള ആദ്യ വനിതാ ഡിവൈഎസ്പി സ്വര്‍ണ്ണമ്മയാണ് കണ്ണൂര്‍ കൊട്ടിയൂരിൽ ജനവിധി തേടുന്നത്.
മലയോര മേഖലയായ കൊട്ടിയൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് സ്വര്‍ണ്ണമ്മ മത്സരിക്കുന്നത്. ഡിവൈഎസ്‌പി പദത്തിലെത്തിയപ്പോള്‍ പൗരസ്വീകരണം നല്‍കിയാണ് നാട് ഇവരെ ആദരിച്ചത്. 28 വർഷത്തെ സേവനത്തിന് ശേഷം ഒന്നര വര്‍ഷം മുമ്പാണ് സ്വര്‍ണ്ണമ്മ സര്‍വീസില്‍ നിന്നും വിരമിച്ചത്.
വര്‍ഷങ്ങളായി ഇടത് മുന്നണി വിജയിച്ച വാർഡ് സ്വര്‍ണ്ണമ്മയിലൂടെ തിരിച്ച് പിടിക്കാം എന്ന ഉറച്ച് വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം . അതുകൊണ്ട് തന്നെ ഏകകണ്ഠമായാണ് പാര്‍ട്ടിയില്‍ സ്വര്‍ണ്ണമ്മയുടെ പേര് ഉയര്‍ന്ന് വന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായി പൊതു സമൂഹത്തിന്‍റെ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകുമെന്ന് സ്വർണ്ണമ്മ പറയുന്നു.