കണ്ണൂര്‍:തളിപ്പറമ്പിൽ അഡീഷണല്‍ എസ്.ഐയെ ആക്രമിച്ച ഗുണ്ടാ സംഘത്തിലെ എട്ട് പേർ കൂടി അറസ്റ്റിൽ. ഏഴോം സ്വദേശി വിനോദ് കുമാർ, കുറ്റിക്കോൽ സ്വദേശികളായ ജിതേഷ് എം.വി, അജിത് കുമാർ പി.പി, വിജേഷ് പി, സുമേഷ്. കെ, അരിയിൽ സ്വദേശി പ്രമോദൻ വി വി, പട്ടുവം സ്വദേശി സുമേഷ് ടി.വി, നരിക്കോട് സ്വദേശി സുഷീൽരാജ് പി.പി എന്നിവരെയാണ് എസ്.ഐ പി.സി സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഓഗസ്ത് 16 നാണ് മംഗലശേരിയിൽ വെച്ച് അഡീഷണല്‍ എസ്ഐ ലക്ഷ്മണനെ മദ്യപസംഘം ആക്രമിച്ചത്. കേസിൽ നേരത്തെ പുളിമ്പറമ്പ് സ്വദേശി പി.വിപിൻ വിജയൻ, തൃച്ചംബരം സ്വദേശി പി.വി അനിൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഡീഷണല്‍ എസ്.ഐയെ ആക്രമിച്ച എട്ട് പേര്‍ കൂടി പിടിയില്‍ - attacking additional si
പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 16നാണ് 12 അംഗ സംഘം അഡീ.എസ്ഐ ലക്ഷ്മണനെയും ഡ്രൈവർ രാജേഷിനെയും ആക്രമിച്ചത്
ഓഗസ്ത് 16 നു വൈകിട്ട് അഞ്ച് മണിക്കാണ് അഡീ.എസ്ഐ ലക്ഷ്മണനെയും ഡ്രൈവർ രാജേഷിനെയും ആക്രമിച്ചത്. പുളിമ്പറമ്പിലെ സിമന്‍റ് ഗോഡൗണിനോട് ചേർന്ന് ഒരു സംഘം പരസ്യമായി മദ്യപിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരും സ്ഥലത്തെത്തിയത്. കൊവിഡ് നിയന്ത്രണം കാരണം തളിപ്പറമ്പിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെയാണ് പരസ്യ മദ്യപാനം നടന്നിരുന്നത്. 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
അക്രമ വിവരമറിഞ്ഞ് സി.ഐ എന്‍.കെ സത്യനാഥന്‍റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സ്ഥലത്ത് നിന്നും രണ്ട് കാറുകളും കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതികളിൽ മിക്കവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. ഔദ്യോഗിക കൃത്യം തടസപ്പെടുത്തിയതിനും കൊവിഡ് മാനദണ്ഡം ലംഘിച്ചു കൂട്ടം കൂടിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. എല്ലാവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.