കണ്ണൂർ:കുറ്റ്യാടി താലൂക്ക് ആശുപത്രി പരിധിയിൽ കാവിലുംപാറ, മരുതോങ്കര പ്രദേശങ്ങളിൽ വ്യാപകമായി ഡെങ്കിപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആശുപത്രിയിൽ പ്രത്യേക പനി വാർഡ് ആരംഭിച്ചു. ഡെങ്കിപനി ബാധിച്ചവരെ കൊതുക് വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുന്ന രീതിയിലാണ് വാർഡ് ക്രമീകരിച്ചിരിക്കുനത്. 12 പേരാണ് ഡെങ്കി ബാധിച്ച് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. കുടുതൽ പേരും കാവിലുംപാറ, കുണ്ട്തോട്, മരുതോങ്കര, പശുക്കടവ് ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഒറ്റപെട്ട കേസുകൾ കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളിൽ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഡോ. ഷാജഹാന്റെ നേതൃത്വത്തിൽ കുറ്റ്യാടി താലൂക്ക് ആശുത്രി ഒരുങ്ങി കഴിഞ്ഞതായി ഹെൽത്ത് സൂപ്പർവൈസർ ജോൺസൺ പറഞ്ഞു.
കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡെങ്കി പനി ബാധിതര്‍ക്ക് പ്രത്യേക വാർഡ് - ആശുപത്രി
ഡെങ്കി പനി ബാധിച്ചവരെ കൊതുക് വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുന്ന രീതിയിലാണ് വാർഡ് ക്രമീകരിച്ചിരിക്കുനത്
ഫയൽ ചിത്രം
താലൂക്ക് ആശുപത്രിയിൽ നല്ല ചികിത്സ ലഭിച്ചതോടെ ഏറെ ആശ്വസമുള്ളതായി പനി ബാധിച്ചവർ പറഞ്ഞു. ഈ വർഷം വേനൽക്കാലത്ത് കാവിലുംപാറയിലെ കരിങ്ങാട് ഭാഗത്താണ് ആദ്യം ഡെങ്കിപനി റിപ്പോർട്ട് ചെയ്തത്. ഇവിടെ നിന്നും ഡെങ്കിപനി നിർമ്മാർജനം ചെയ്യാൻ ആരോഗ്യ വകുപ്പിന്റെ ഇടപെടലിലൂടെ കഴിഞ്ഞു. എന്നാൽ റബ്ബർ, കൊക്കോ തോട്ടം മേഖലയായ കുണ്ട്തോട് ഭാഗത്തും, മരുതോങ്കരയിലെ പശുക്കടവ് ഭാഗത്തും ഡെങ്കി റിപോർട്ട് ചെയ്തത് ആളുകൾക്കിടയിലെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
Last Updated : May 31, 2019, 9:23 PM IST